KeralaLatest NewsNews

ഞങ്ങൾക്ക് പുതിയ അധികാരം കിട്ടിയിട്ടുണ്ട് അത് കാണിച്ചു തരാം; എന്ത് കേസും രജിസ്റ്റർ ചെയ്യാൻ കഴിയും; ലോക്ക് ഡൗണിൽ ഡോക്ടറായ ഭാര്യയെ ആശുപത്രിയിലാക്കാൻ ഇറങ്ങിയ യുവാവിനെ പോലീസുകാർ മർദിച്ചതായി പരാതി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവരെ പോലീസുകാരും മറ്റും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് അയക്കുന്നുണ്ട്. ഇതിനിടെ തന്നെ ആശുപത്രിയിലാക്കി വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ഭർത്താവിനോട് പോലീസുകാർ മോശമായി പെരുമാറിയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടർ. ഫേസ്ബുക്കിലൂടെ ഡോ. അർച്ചനയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read also: അധികം വൈകാതെ തന്നെ കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ജനതയ്‌ക്ക് കഴിയുമെന്ന് ചൈന

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ദുരന്തനിവാരണ ഓർഡിനൻസ് ആണോ അതോ പോലീസിലെ ചില സൈക്കോകൾക് അഴിഞ്ഞാടാനുള്ള അരങ്ങോ??

ഞാൻ ഡോ. അർച്ചന , കിംസ് ഇന്റർണൽ മെഡിസിൻ റസിഡന്റ്, ദിവസവും ചെമ്പഴന്തി നിന്നും കിംസ് വരെ പോയി വന്നു ഡ്യൂട്ടിയും കൊറോണ ഡ്യൂട്ടിയും സ്‌പെഷ്യൽ ഡ്യൂട്ടി അലൊക്കേഷൻ ഒക്കെ എടുത്തു കൊണ്ട് ഇരിക്കുന്ന ഒരു ആരോഗ്യ പ്രവർത്തക.. ഇതിനൊക്കെ താങ്ങായി കൈയും മൈയ്യും മറന്നു കൂടെ നിൽക്കുന്ന വീട്ടുകാരും ഉണ്ട്..
ദുരന്ത നിവാരണ ഓർഡിനൻസ് വന്നപ്പോൾ ആദ്യം കൈയടിച്ചു ഐക്യദാർഢ്യം പ്രകടിപ്പിച്ചവർ ആ വീട്ടുകാരൻ ആണ്..

ഇനി സംഭവം പറയാം..

സാധാരണ പോലെ എവിടെ പോകുന്നു എന്ന ഡിക്ലറേഷൻഉം ആയി ഞാനും ഭർത്താവും ഇറങ്ങി. ഡ്യൂട്ടിക്ക് പോവാൻ. അദ്ദേഹം എന്നെ കിംസിൽ ഇറക്കി കാറിൽ തിരിച്ചു വീട്ടിൽ പോകുക ആയിരുന്നു. വഴിയിൽ വെച്ചു ശ്രീകാര്യം പോലീസ് കൈ കാണിച്ചു. അദ്ദേഹം ഡിക്ലറേഷൻ കാണിച്ചു..ആദ്യം ഒരു പോലീസ് വന്നു, രണ്ടാമത് ഒരാൾ വന്നു , മൂന്നാമത് ഒരാൾ വന്നു, അപ്പോ അദ്ദേഹം സ്വതവേ തോന്നുന്ന ഒരു സംശയം ചോദിച്ചു, ” ഇത്രയും ആൾകാർ എന്തിനാണ് സാറേ നിങ്ങൾക്കും ഇൻഫെക്ഷൻ റിസ്ക് വരില്ലേ???? ”

അവിടുന്നു കിട്ടിയ ഉത്തരം ബഹുകേമം ആയിരുന്നു..
” നിനക്കൊക്കെ കാണിച്ചാൽ എന്താടാ?? നിനക്ക് കാണിക്കേണ്ട ആൾക്കാരെ ഞാൻ കാണിച്ചു തരമെടാ” എന്നും പറഞ്ഞു വണ്ടിയിൽ നിന്നും ഇറക്കി മുഖത്തും, നെഞ്ചിലും മർദിച്ചു..
“ഞങ്ങൾക് പുതിയ അധികാരം കിട്ടിയിട്ടുണ്ട് അത് നിനക് കാണിച്ചു തരാം”
“നിനക്ക് എതിരെ എന്തു കേസ് വേണമോ ഞങ്ങൾക് ചാർജ് ചെയ്യാം” എന്നുള്ള ആവർത്തിച്ചുള്ള ഭീഷണികൾ

മൊബൈൽ ഫോൺ തട്ടിപറിക്കൽ, അസഭ്യ വർഷം എല്ലാം പുറക്കെ..
അവസാനം ഫോൺ വഴി ഞാൻ കേട്ട വാക്യം ” എന്നെ കൊല്ലുന്നേ എന്നു”…

*Abhilash David , inspector of police, ശ്രീകാര്യം പോലീസ് സ്റ്റേഷൻ
*Reji, CPO, ശ്രീകാര്യം പോലീസ് സ്റ്റേഷൻ

എന്നിവരുടെ പെരുമാറ്റം എത്ര മോശം ആണെന് കാണിക്കാൻ ഉള്ള സാക്ഷികളോ, വീഡിയോ എന്റെ കൈയിൽ ഇല്ല.. ഒന്നുണ്ട് എല്ലാം അനുഭവിച്ച ആളിന്റെ സാക്ഷ്യം.. ഒരു ഡോക്ടർന്റെ ഭർത്താവ് ആയിപ്പോയത്തിൽ മാത്രം അദ്ദേഹത്തിന് സംഭവിച്ച മാനസികവും ശാരീകവും ആയ പീഡനം…

മാത്രവുമല്ല എന്റെ കൂടെ വന്ന ഡോക്ടർസിനെ ഭീഷണി പെടുത്തൽ…അവരുടെ പേരിൽ ചെറിയ കാര്യത്തിനു വരെ കേസ് എടുക്കും എന്ന വിരട്ടൽ , അവർ 24 മണിക്കൂറ് ഡ്യൂട്ടി ചെയ്യ്ത മാഹാത്മായങ്ങൾ ( 48-72 മണിക്കൂർ ഡ്യൂട്ടി എടുക്കുന്ന ഞങ്ങളോട്) ഇതൊക്കെ ഞങ്ങൾ അവിടെ എത്തിയ ശേഷം ഉള്ള പ്രകടനങ്ങൾ..

ശെരിക്കും വിഷമം ഉണ്ട് , ഞാൻ കാരണം എന്റെ വീട്ടുകാർക്ക് ഇൻഫെക്ഷൻ മാത്രം അല്ലാത്ത ബുദ്ധിമുട്ടുകളും , ശാരീരിക പീഡനവും ഏൽകുമ്പോൾ…
ഒരു ആരോഗ്യ പ്രവർത്തക എന്ന രീതിയിൽ ഞാൻ ലജ്ജിക്കുന്നു…

ഇതിനെതിരെ എന്റെ കൂടെ നിന്ന് ഒരു എല്ലാ സഹായവും ചെയ്ത കിംസ് മാനേജ്മെന്റ്, IMA, കുറച്ചു വ്യക്തികൾ എന്നിവർക്ക് ഞാൻ നന്ദി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button