കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെയും പോലീസുകാരോട് തട്ടിക്കയറി കളമശേരി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. ലോക് ഡൗണിന്റെ ഭാഗമായി റോഡിലിറങ്ങുന്നവരെ തടയുകയും ബോധവല്‍ക്കരിക്കുകയും ചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തിയാണ് സക്കീര്‍ ഹുസൈന്‍ വീണ്ടും വിവാദത്തിലായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വെളിയില്‍ ഇറങ്ങുന്ന ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി, പോലീസ് നല്‍കുന്ന പ്രത്യേക പാസ് കാട്ടി, തക്കതായ കാരണം കാട്ടിയില്ലെങ്കില്‍ തടയണമെന്നാണ് പോലീസിന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്നലെ റോഡിലിറങ്ങിയ, പ്രതിരോധത്തിന് മുഖാവരണം ധരിക്കാതെ ആഡംബര കാറില്‍ സഞ്ചരിച്ച സക്കീര്‍ ഹുസൈനെ പോലീസ് തടഞ്ഞു.
ഇറാനില്‍ നിന്നെത്തിച്ച 277 ഇന്ത്യക്കാര്‍ കരസേനാ ക്യാമ്പിൽ നിരീക്ഷണത്തിൽ
യാത്രയുടെ ആവശ്യം ചോദിച്ച്, അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, ഞാന്‍ സിപിഎം ഏരിയാ സെക്രട്ടറിയാണെന്നും സക്കീര്‍ ഹുസൈനാണെന്നും തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ അവഗണിച്ച് മുന്നോട്ട് പോകുകയായിരുന്നു.
Post Your Comments