ന്യൂഡല്‍ഹി : കോവിഡ് ഇന്ത്യയെയും പിടിമുറുക്കുന്നു , 24 മണിക്കൂറിനുള്ളില്‍ നാല് മരണം . ഇറ്റലിയില്‍ മരണം വിതച്ച് വൈറസ് ബാധ ഭൂരിഭാഗം പേരെയും പിടികൂടി കഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെയാണ് കോവിഡ് ബാധിച്ച് നാല് പേര്‍ സ്ഥിരീകരിച്ചത്. പുതിയതായി 42 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 649 ആയി; 15 പേര്‍ മരിച്ചു. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 22,000 പിന്നിട്ടു. 7500ലേറെ പേര്‍ മരിച്ച ഇറ്റലിയിലാണ് ഏറ്റവുമധികം മരണം. കഴിഞ്ഞ 24 മണിക്കൂറില്‍ 683 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
അതിവേഗ രോഗവ്യാപനമുള്ള സ്‌പെയിനാണു മരണനിരക്കില്‍ രണ്ടാമത്. 4,089 പേരാണ് ഇതുവരെ മരിച്ചത്. ഇന്നുമാത്രം മരിച്ചത് 442 പേര്‍. അമേരിക്കയെയും കോവിഡ് വരിഞ്ഞുമുറുക്കുകയാണ്. മരണസംഖ്യ 1,036 ആയി. ഇന്ന് 157 പേര്‍ മരിച്ച ഇറാനില്‍ മരണസംഖ്യ 2,234 ആയി. ലോകത്താകെ രോഗബാധിതരുടെ എണ്ണം 4,86,000 പിന്നിട്ടു
Post Your Comments