Latest NewsIndia

കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറിന് കോവിഡ് പോസിറ്റിവ്: ഇവിടെ ചികിത്സ തേടിയ രോഗികളോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ സർക്കാർ നിര്‍ദ്ദേശം

ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരോട് ഡോക്ടറെ കാണണമെന്നുള്ള നിര്‍ദ്ദേശവും നല്‍കി.

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഒരു ഡോക്ടറിന് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെയാണ് ഡോക്ടറിന് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും ടെസ്റ്റ് ചെയ്തതും ഫലം പോസിറ്റീവാണ് ലഭിച്ചിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരോട് ഡോക്ടറെ കാണണമെന്നുള്ള നിര്‍ദ്ദേശവും നല്‍കി.

രോഗബാധ സ്ഥിരീകരിച്ച ഡോക്ടര്‍ വിദേശത്ത് പോയിരുന്നോ എന്നത് വ്യക്തമല്ല. ഏതെങ്കിലും രോഗിയില്‍ നിന്ന് പകര്‍ന്നതാണോ എന്നതും വ്യക്തമല്ല. ഡല്‍ഹി സര്‍ക്കാരിന്റെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി സെന്ററുകള്‍. ഇത്തരം ആശുപത്രികളില്‍ ചികിത്സ തേടുന്നത് തികച്ചും സാധാരണക്കാരാണ്. അതിനാല്‍ തന്നെ ഇവരുടെ ഇടയില്‍ രോഗം വ്യാപിക്കുന്നത് മാരകമായ അവസ്ഥ വരുത്തുമെന്നാണ് വിലയിരുത്തല്‍.ഇതോടെ മാര്‍ച്ച്‌ 12നും 18നും ഇടയില്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഡല്‍ഹിയില്‍ ഈ വര്‍ഷം നടന്ന പ്രക്ഷോഭത്തില്‍ ഏറ്റവുമധികം നാശം വിതച്ച പ്രദേശമാണ് ഇത്. ഇവിടെ ആളുകള്‍ പഴയജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതേ ഉള്ളൂ. ഇന്നലെ ഡല്‍ഹിയില്‍ അഞ്ച് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. ഇതില്‍ ഒരാള്‍ വിദേശിയാണ്. ഇപ്പോള്‍ ആകെ 35 രോഗികളാണ് ഡല്‍ഹിയിലുള്ളത്.അടുത്തുള്ള കടകളില്‍ പച്ചക്കറിപോലെയുള്ള വസ്തുക്കള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ നൂറുവർഷം കഴിയുമ്പോഴും ലക്ഷങ്ങളുടെ ജീവനെടുക്കുന്ന മഹാവ്യാധികൾ, യാദൃശ്ചികമോ ഓരോ നൂറ്റാണ്ടിലേയും ഇരുപതുകളുടെ ദുരന്തങ്ങൾ, അതോ പിന്നിൽ പ്രവർത്തിച്ചത് മനുഷ്യർ തന്നെയോ?ചരിത്രത്തിലെ ഏറ്റവും മോശം പകർച്ചവ്യാധികളും ഇരുപതുകളും

ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മോശമായി പെരുമാറുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. സൗജന്യഭക്ഷണം നല്‍കുന്നതിനുള്ള സെന്ററുകളുടെ എണ്ണവും കൂട്ടും. അതിനിടെ ഓൺലൈന്‍ സേവനങ്ങള്‍ വീടുകളില്‍ എത്തിച്ച ഡെലിവറി എക്‌സിക്യൂട്ടീവുകളെ പോലീസ് ആക്രമിച്ചതായും പരാതി ഉയര്‍ന്നു. ഇവര്‍ക്ക് പ്രത്യേക ഇ – പാസ് നല്‍കുമെന്ന് െകജ്‌രിവാള്‍ അറിയിച്ചു. പച്ചക്കറി, പാല്‍ തുടങ്ങിയവ വില്‍ക്കുന്നവര്‍ക്ക് 1031 എന്ന നമ്പറില്‍ വിളിച്ചാല്‍ വാട്‌സാപ്പ് വഴി പുറത്തിറങ്ങാനുള്ള പാസ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button