അബുദാബി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയമം നടപ്പിലാക്കാനൊരുങ്ങി യു.എ.ഇ. ഇതിന്റെ ഭാഗമായി കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ ലംഘിച്ചാല്‍ 50,000
ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ മന്ത്രാലയം ഉത്തരവിട്ടു. മാത്രമല്ല, നിയമലംഘനത്തിന് ഒരു തവണ പിടിക്കപ്പെട്ടയാള്‍ വീണ്ടും പിടിയിലായാല്‍ ഇരട്ടി പിഴ അടപ്പിയ്ക്കാനാണ് തീരുമാനം. ഒപ്പം നാടുകടത്താനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതിനെ തുടര്‍ന്ന് ഇന്നുമുതല്‍ പൊതുഗതാഗതം നിര്‍ത്തിവെയ്ക്കാനും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
Post Your Comments