ന്യൂഡൽഹി : കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ പൂർത്തിയാകുമ്പോൾ ഇന്ത്യക്കുണ്ടാകുന്നത് ഭീമമായ സാമ്പത്തിക നഷ്ടമെന്നു റിപ്പോർട്ട്. 12,000 കോടി ഡോളര്‍ (ഏകദേശം ഒമ്ബത് ലക്ഷം കോടി രൂപ) ഇന്ത്യയുടെ സമ്പത്തില്‍ നിന്ന് നഷ്ടമായേക്കും. ഇന്ത്യയുടെ ജി.ഡി.പി മൂല്യത്തിന്റെ നാല് ശതമാനമാണിത്. കൊവിഡ്-19 സൃഷ്‌ടിച്ച പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ 2020-21ലെ ജി.ഡി.പി വളര്‍ച്ച 3.5 ശതമാനത്തിലേക്കു ഇടിയാനും സാധ്യതയുണ്ട്.
പല നിക്ഷേപക-റേറ്രിംഗ് ഏജന്‍സികളും ഇന്ത്യ 2020-21ല്‍ അഞ്ചു ശതമാനത്തിനുമേല്‍ വളരുമെന്നാണ് നേരത്തേ വിലയിരുത്തിയിരുന്നതോടൊപ്പം, കൊവിഡ്-19 ഇന്ത്യയുടെ ധനക്കമ്മി ഉയർത്താനും കാരണമാകുമെന്നാണ് സൂചന. ബഡ്‌ജറ്റില്‍ കേന്ദ്രം 3.5 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇത് അഞ്ചു ശതമാനത്തില്‍ എത്തിയേക്കാം. കൊവിഡ്-19 ചെറുക്കാന്‍ കേന്ദ്രം മറ്റു മുന്‍നിര രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് മികച്ച നടപടികള്‍ എടുത്തെങ്കിലും സാമ്ബത്തിക പ്രത്യാഘാതം തടയാനുള്ള ശ്രമിക്കേണ്ടിയിരുന്നുവെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
നോട്ട് അസാധുവാക്കലും ജി.എസ്.ടിയും സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാത്ത അസംഘടിത മേഖലയാണ് കൊവിഡും,ലോക്ക്ഡൗണും കാരണം തളരുക. പ്രതിസന്ധി മുന്നിൽ കണ്ട്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞദിവസം ഇന്‍കംടാക്‌സ്, ജി.എസ്.ടി റിട്ടേണുകളുടെ സമര്‍പ്പണം, ഐ.ബി.സി നടപടി തുടങ്ങിയവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രക്ഷാപാക്കേജ് തന്നെ വേണമെന്ന ആവശ്യമാണ് സമ്പദ് ലോകം ഉയർത്തുന്നത്. അതേസമയം കൊവിഡ്സൃഷ്‌ടിച്ച സമ്ബദ്‌പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം 1.5 ലക്ഷം കോടി മുതല്‍ 2.3 ലക്ഷം കോടി രൂപയുടെ വരെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.
Post Your Comments