ലക്‌നൗ: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശ് പൊലീസാണ് ജനങ്ങള്‍ക്ക് വേണ്ട ആവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നത്.മരുന്നുകള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിച്ച് നല്‍കും. പ്രായമായ ആള്‍ക്ക് മരുന്നുകള്‍ എത്തിച്ച് നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം @112 ഉത്തര്‍പ്രദേശ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കു വെച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം പൊലീസ് നല്‍കുന്നുണ്ട്. റേഷന്‍ സാധനങ്ങള്‍, മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയെല്ലാം വീടുകളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ദിവസ വേതന തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കുന്ന പദ്ധതി യോഗി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. തെരുവ് കച്ചവടക്കാര്‍, റിക്ഷാ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 35 ലക്ഷത്തോളം പേര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക.
സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം, 27 പേര്‍ കൊല്ലപ്പെട്ടു
അതേസമയം നര്‍ഹി സ്വദേശിയായ വയോധികനാണ് പൊലീസ് മരുന്നുകള്‍ എത്തിച്ച് നല്‍കിയത്. വാട്ട്‌സ് ആപ്പിലൂടെ ലഭിച്ച ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ചുള്ള മരുന്നുകളാണ് ഹസ്രത്ഗഞ്ച് പൊലീസ് വയോധികന്റെ വീട്ടിലെത്തിച്ചത്.അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോ ഗോതമ്ബ്, 15 കിലോ അരി എന്നിവ നല്‍കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
Post Your Comments