Latest NewsIndia

സാമൂഹിക അകലം പാലിക്കുന്നതിന് മാതൃകയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭായോഗം

ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ല.

ന്യൂഡൽഹി: സാമൂഹിക അകലം പാലിക്കുന്നതിന് മാതൃക കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭായോഗം. കൊവിഡ് പ്രതിരോധത്തിന് മാതൃക കാണിച്ച് കല്യാണ്‍ മാര്‍ഗിലാണ് കേന്ദ്ര മന്ത്രിസഭായോഗം ചേര്‍ന്നത്. നിശ്ചിത അകലം പാലിച്ചാണ് മന്ത്രിമാര്‍ യോഗത്തിലിരുന്നത്.കൊവിഡ് 19 നെ പ്രതിരോധിക്കാന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ പറ്റി ഇന്നലെ വൈകുന്നേരവും കഴിഞ്ഞ ആഴ്ചയും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കിരുന്നു.

വൈറസ് ബാധയില്‍ നിന്ന് സുരക്ഷ നേടാന്‍ ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. കൊറോണയെ നേരിടാന്‍ മറ്റൊരു വഴിയുമില്ല, നാം സ്വയം രക്ഷിക്കേണ്ടതുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വനം ചെയ്തത്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ജനം വേണ്ട ശ്രദ്ധ നല്‍കുന്നില്ല. ഇതാണ് ഇപ്പോള്‍ സംഭവിച്ച്‌കൊണ്ടിരിക്കുന്നത്.

കാസർഗോട്ട് കൊറോണ ബാധിച്ച ആളുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് വ്യജവാര്‍ത്ത പ്രചരിപ്പിച്ചു; ഉസ്താദ് അറസ്റ്റില്‍

യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ജനം തയ്യാറാവണമെന്നും മോദി പറഞ്ഞു.ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ല. ജനങ്ങള്‍ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക. 21 ദിവസം രാജ്യത്തിനു നിര്‍ണായകമാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം പരിപൂര്‍ണമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button