Latest NewsIndia

ആശ്വാസ വാർത്ത, മഹാരാഷ്ട്രയിലെ ആദ്യ രണ്ട് രോഗികള്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി

കൊറോണ സ്ഥിരീകരിച്ച്‌ ആദ്യ രണ്ട് രോഗികളേയും മാര്‍ച്ച്‌ ഒമ്പതിനാണ് പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

പൂനെ : മഹാരാഷ്ട്രയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച്‌ രണ്ട് പേരുടെ രോഗം പൂര്‍ണമായും ഭേദമായി. ബുധനാഴ്ച രണ്ട് പേരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.കൊറോണ സ്ഥിരീകരിച്ച്‌ ആദ്യ രണ്ട് രോഗികളേയും മാര്‍ച്ച്‌ ഒമ്പതിനാണ് പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രണ്ട് ആഴ്ചത്തെ ചികിത്സയില്‍ ഇവർക്ക് രോഗം ഭേദമാകുകയും ചെയ്തു.

മുൻ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19

പൂനെയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ ആദ്യ ഫലം നെഗറ്റീവാണ്. രണ്ടാം പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും. അതിലും നെഗറ്റീവാണെങ്കില്‍ മൂന്ന് രോഗികളേയും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നു പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് മേധാവി ഡോ രാമചന്ദ്ര ഹങ്കാരെ വ്യക്തമാക്കി.അതേസമയം ഇന്ന് നാല് പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ മഹാരാഷ്ട്രയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 116 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button