Latest NewsNewsIndia

രാജ്യത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു : മരണം പതിനൊന്നിലേയ്ക്ക് കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. മരണം പതിനൊന്നിലേയ്ക്ക് കടന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ 63 വയസ്സുള്ള സ്ത്രീയാണു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. മധ്യപ്രദേശില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കമല്‍നാഥിന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും രോഗ ബാധ കണ്ടെത്തി. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ മകളില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പടര്‍ന്നത്. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില്‍ 38 ഉം രാജസ്ഥാനില്‍ 33 ഉം ആയി.

രാജ്യത്ത് ഇതുവരെ 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 പേര്‍ക്ക് രോഗം മാറി. മിസോറമില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ ഒരാള്‍ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button