കൊച്ചി: കളമശ്ശേരി നഗരസഭ പൊതുശ്മശാനത്തില്‍ വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിെന്റ മൃതദേഹം എരിഞ്ഞടങ്ങുമ്പോള്‍ അങ്ങകലെ ദുബൈയിലെ ഒരു വീട്ടിലിരുന്ന് നിസ്സഹായയായി കരഞ്ഞ് കണ്ണീര് വറ്റിയ അവസ്ഥയിലായിരുന്നു ഭാര്യ ബിജി. വിസ തട്ടിപ്പിന് ഇരയായതിനു പിന്നാെല കോവിഡിന്റെ രൂപത്തിലെത്തിയ യാത്രാവിലക്കാണ് നാട്ടില്‍ അര്‍ബുദം വന്നു മരണത്തോട് കീഴടങ്ങിയ ഭര്‍ത്താവിനെ ബിജിക്ക് അവസാനമായി ഒരു നോക്ക് കാണാനാകാതെയാക്കിയത്.വിഡിയോ കാളിലൂടെ ആ ചേതനയറ്റ ശരീരം കണ്ട് അവര്‍ അലമുറയിട്ടു.
കടലിനക്കരെ അമ്മ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്റെ വിയോഗവും അമ്മയുടെ അഭാവവും നല്കിയ ആഘാതത്തിൽ തളര്‍ന്ന പതിനഞ്ചും എട്ടും അഞ്ചും വയസ്സുള്ള മൂന്ന് പെണ്കുരുന്നുകള് കണ്ടു നിന്നവർക്ക് നൊമ്പരമായി. ശ്രീജിത്തും മൂന്നു പെണ്‍കുട്ടികളും കളമശ്ശേരി ഗ്ലാസ് കോളനി വാര്‍ഡിലെ വാടകവീട്ടിലായിരുന്നു താമസിച്ചത്. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയില്‍വെച്ച് രോഗം മൂര്‍ച്ഛിച്ച് മരിച്ചതോടെ മക്കളുടെ മുന്നില്‍ ഇരുട്ട് മാത്രമായി. അമ്മ വരുമെന്ന പ്രതീക്ഷയിലായിരുന്നു മൂവരും.മരണവാര്‍ത്തയറിഞ്ഞതോടെ ശ്രീജിത്തിന്റെ ബന്ധുക്കളെത്തി മക്കളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബിജിമോള്‍ എത്തുന്നതുവരെ നോക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതായി വാര്‍ഡ് കൗണ്‍സിലര്‍ ജെസി പീറ്റര്‍ പറഞ്ഞു.
ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 743 പേര് , അടുത്ത ആഘാത മേഖല അമേരിക്കയാകാമെന്നു മുന്നറിയിപ്പ്
കൗണ്‍സിലറും മുനിസിപ്പല്‍ എന്‍ജിനീയര്‍ സുജ കുമാരിയുമാണ് ഇവരെ സഹായിച്ചിരുന്നത്. ശ്രീജിത് മരിച്ചയുടന്‍ ജെസി മൂന്നുപെണ്‍കുട്ടികളെയും ഒപ്പം കൂട്ടി.ആലുവയിലെ രതീഷ് എന്നയാളാണ് തങ്ങളെ ചതിച്ചതെന്ന് ബിജി പറയുന്നു. ഇവര്‍ രണ്ടുതവണയായി മൂന്നു ലക്ഷം രൂപ നല്കി. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു മാസത്തെ വിസയാണെന്നു തിരിച്ചറിയുകയും ഇത് ചതിയാണെന്ന് മനസ്സിലാകുകയും ചെയ്തു. യഥാര്‍ഥ തൊഴിലുടമയെന്ന പേരില്‍ മറ്റൊരാളുമായി സംസാരിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments