കിഗാലി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് മീന്‍ പിടിക്കാന്‍ പോയ യുവാവിന് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. റുവാണ്ടയിലെ തെക്കന്‍ പ്രവിശ്യയിലെ കമോന്യിയിലാണ് സംഭവം. വീട്ടില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് വകവയ്ക്കാതെ അടുത്തുള്ള നയബറോംഗോ നദിയില്‍ മീന്‍ പിടിക്കവെയാണ് യുവാവിനെ മുതല ആക്രമിച്ച് കൊന്നത്.
യുവാവിന്റെ ശരീരത്തിന്റെ ഭൂരിഭാഗവും മുതല ഭക്ഷിച്ചിരുന്നു. റുവാണ്ടയിലെ നദികളില്‍ നരഭോജി മുതലകളുടെ സാന്നിദ്ധ്യം കൂടുതലാണ്. നദിക്കരയിലെത്തുന്ന നിരവധി പേരെ ഇവിടുത്തെ മുതലകള്‍ ആഹാരമാക്കിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഞാറാഴ്ചയാണ് റുവാണ്ടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഇതിനോടകം 40 ഓളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
Post Your Comments