ന്യൂഡല്‍ഹി: കോവിഡ്-19 : ഇന്ത്യ ഏറെ ആശങ്കാജനകമായ സമൂഹവ്യാപനം എന്ന ഘട്ടത്തിലേയ്ക്ക്, ഇന്ത്യയില്‍ 13 ലക്ഷം കൊറോണ രോഗികളുണ്ടാകുമെന്നും മുന്നറിയിപ്പ്.
രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുവെച്ച് നോക്കിയാല്‍ മെയ് മാസം പകുതിയാകുമ്പോഴേക്കും രാജ്യത്ത് 13 ലക്ഷം പേര്‍ക്കുവരെ രോഗം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. രോഗത്തിന്റെ വ്യാപനത്തില്‍ രണ്ടാം ഘട്ടത്തില്‍ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു എന്ന വിലയിരുത്തലിനിടയിലാണ് ഈ മുന്നറിയിപ്പ് വരുന്നത്.
കോവ ഇന്ത് 19 സ്റ്റഡി ഗ്രൂപ്പിലെ ഗവേഷകരും ഡാറ്റാ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. രോഗ പരിശോധന മെല്ലെയാണ് നടക്കുന്നതെന്നും മാര്‍ച്ച് 18 വരെ 11,500 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും അവര്‍ പറയുന്നു.
അംഗീകരിക്കപ്പെട്ട മരുന്നോ വാക്സിനോ ഇല്ലാത്തതിനാല്‍ അടുത്ത ഘട്ടത്തിലെ വ്യാപനം വളരെവലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ഇറ്റലിയിലും അമേരിക്കയിലും മെല്ലെ വ്യാപിച്ച്, പിന്നീട് കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുകയായിരുന്നു വൈറസ്.
അമേരിക്കയുടേയും ഇറ്റലിയുടേയും വഴിയിലാണ് ഇന്ത്യയും നീങ്ങുന്നതെന്നാണ് മുന്നറിയിപ്പ്
Post Your Comments