KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകരുമായുള്ള വാര്‍ത്താസമ്മേളനങ്ങള്‍ നാളെ മുതല്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ; പകരം പുതിയ സംവിധാനം

തിരുവനന്തപുരം: നാളെ മുതല്‍ കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള സ്ഥിരം വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി. പകരം പുതിയ ഒരു സംവിധാനം മാര്‍ഗം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുന്‍കരുതലെന്ന നിലയില്‍ ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായി മാധ്യമ മേധാവിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന നിര്‍ദ്ദേശമാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് മുതല്‍ തന്നെ ഒഴിവാക്കാമെന്ന് കരുതിയിരുന്നെങ്കിലും എല്ലാവരോടും പറഞ്ഞിട്ട് നിര്‍ത്താമെന്ന് കരുതിയാണ് ഒരു ദിവസം കൂടി വാര്‍ത്താസമ്മേളനം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചോദിക്കാന്‍ പറ്റില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതിനും സംവിധാനമുണ്ടാക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇനി മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെയായിരിക്കും വാര്‍ത്താസമ്മേളനം എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിആര്‍ഡി വഴി വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button