കൊറോണ മഹാമാരിയില്‍ എല്ലാം കൈവിട്ട് വിറങ്ങലിച്ച് നില്‍ക്കുന്ന സ്‌പെയ്‌നിന് സഹായ ഹസ്തവുമായി ബാഴ്‌സലോണ. ക്ലബ് സ്ഥിതിചെയ്യുന്ന കാറ്റലോണിയയില്‍ ക്ലബിന്റെ എല്ലാ സൗകര്യങ്ങളും സര്‍ക്കാറിന് വിട്ടു നല്‍കാന്‍ തയ്യാറാണ് എന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. ക്ലബിന്റെ ആശുപത്രി സകര്യങ്ങളും മറ്റു സേവനങ്ങളും സര്‍ക്കാറിന് രോഗികളെ ചികിത്സിക്കാനായി ഉപയോഗിക്കാം എന്നാണ് ബാഴ്‌സലോണ വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് ക്ലബും കാറ്റലോണിയന്‍ സര്‍ക്കാറും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്‌പെയ്‌നില്‍ ഇപ്പോഴും ചികിത്സ പ്രതിസന്ധി തുടരുകയാണ്. ഇറ്റലിയേക്കാള്‍ രൂക്ഷമായ അവസ്ഥയിലേക്കാണ് ഇപ്പോള്‍ സ്‌പെയ്ന്‍ പോകുന്നത്. 42058 കൊറോണ കേസുകളാണ് ഇതു വരെ ഉണ്ടായിരിക്കുന്നത്. അതേസമയം മരിച്ചവരുടെ എണ്ണം 2991 ആയി ഉയര്‍ന്നിരിക്കുകയാണ്.
Post Your Comments