ന്യൂഡല്‍ഹി : 21 ദിവസത്തെ ലോക് ഡൗണ്‍ സംബന്ധിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റി കേന്ദ്രസര്‍ക്കാര്‍. ജനങ്ങളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടമാണ് ലോക്ക്ഡൗണ്‍. എന്നാല്‍ അവശ്യസാധനങ്ങളുടെ വിതരണത്തെയും അവശ്യസേവന ലഭ്യതയെയും ഇതു ബാധിക്കില്ല. ആശുപത്രി, ബാങ്ക്, മാധ്യമങ്ങള്‍, കുടിവെള്ളം തുടങ്ങിയ സേവനങ്ങള്‍ക്കു നിയന്ത്രണമില്ല. സ്വകാര്യബസുകളടക്കമുള്ള പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല, മതപരമായ ചടങ്ങുകള്‍ക്കു വിലക്ക്, ഹോട്ടല്‍, പാര്‍ക്ക്, സിനിമശാലകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കും. അവശ്യവിഭാഗത്തില്‍ പെടുന്നവരുടെ സ്വകാര്യ/കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്ക് പാസ് നല്‍കും. നിയന്ത്രണങ്ങളോടെ ഓട്ടോ, ടാക്‌സി അനുവദിക്കുകയും ചെയ്യും. കോവിഡ് ബാധ പ്രതിരോധിക്കാന്‍ രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി എട്ട് മണിക്കു പറഞ്ഞത്.
ഇത് ഒരു കര്‍ഫ്യൂ പോലെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനതാ കര്‍ഫ്യൂവിനെക്കാള്‍ കര്‍ശനമായി ഇത് നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏപ്രില്‍ 14 വരെയാണ് അടച്ചിടല്‍.
Post Your Comments