Latest NewsKeralaNews

മസ്ജിദിലെ പ്രാര്‍ത്ഥനയില്‍ ക്വാറന്‍റൈനില്‍ ഉള്ളവരും പങ്കെടുത്തു; ഇന്നലെ അർദ്ധരാത്രി മുതൽ ലോക്ക് ഡൗണ്‍ തുടങ്ങി

കോഴിക്കോട്: കോഴിക്കോട് മസ്ജിദിലെ പ്രാര്‍ത്ഥനയില്‍ ക്വാറന്‍റൈനില്‍ ഉള്ളവരും പങ്കെടുത്തുവെന്ന് പൊലീസ് നിഗമനം. ക്വാറന്‍റൈന്‍ ലംഘിച്ച് ഇറങ്ങി നടന്നതിന് കോഴിക്കോട് ജില്ലയില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‍തു. പെരുവണ്ണാമുഴി സ്വദേശിയായ യുവാവിനെതിരെയും മുക്കം ചുടലക്കണ്ടി മസ്ജിദില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 90 പേര്‍ക്കെതിരെയുമാണ് കേസ്.

ഇന്നലെ രണ്ട് കോഴിക്കോട് സ്വദേശികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ടുപേരും ദുബായില്‍ നിന്നെത്തിയവരാണ്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. കൊവിഡ് ബാധിതരുടെ വിശദമായ സമ്പര്‍ക്ക പട്ടിക ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം.

ALSO READ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവരാജ് സിംഗ് ചൗഹാന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ തുടങ്ങി. ആവശ്യ സാധനങ്ങള്‍ വാങ്ങാൻ മാത്രം സംസ്ഥാനത്ത് ഓട്ടോ, ഊബര്‍, ഓല സർവീസ് അനുവദിക്കും . സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം 2 പേര്‍ക്ക് മാത്രം സഞ്ചരിക്കാം. അതും ആവശ്യ സാധനങ്ങള്‍ വാങ്ങാനും അവശ്യ സർവീസിനും മാത്രമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button