Latest NewsFootballNewsSports

തുര്‍ക്കിയിലെ ഇതിഹാസ പരിശീലകന് കൊറോണ സ്ഥിരീകരിച്ചു

തുര്‍ക്കിയിലെ ഗലറ്റസെറെ ക്ലബിന്റെ പരിശീലകനായ ഫതീഹ് തരീമിന് കൊറൊണ സ്ഥിരീകരിച്ചു. 66കാരനായ തരീമിന്റെ കൊറൊണ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ക്ലബ് അറിയിച്ചു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ ഏറ്റവും വലിയ പരിശീലകനായാണ് തരീം അറിയപ്പെടുന്നത്.

ഇദ്ദേഹത്തിന് കീഴില്‍ തുര്‍ക്കി ദേശീയ ടീം 2008 യൂറോയില്‍ സെമി ഫൈനല്‍ വരെ എത്തിച്ചിരുന്നു. തുര്‍ക്കി ദേശീയ ലീഗായ സൂപ്പര്‍ ലീഗ് ഗലറ്റസെറയുടെ പരിശീലകനായി എട്ടു തവണ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button