തിരുവനന്തപുരം: ബെവ്കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ച കാരണങ്ങളിൽ ചർച്ച വ്യാപകം. സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവർത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് തെറ്റായ വിവരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുകയാണ്.
പഞ്ചാബിൽ കർഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവിൽപ്പനയും നിർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കളിയാക്കി സമുഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്. ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കായി കേരളത്തിലുള്ളത് ആകെ 314 വെന്‍റിലേറ്ററുകളും പതിനായിരം കിടക്കകളും മാത്രമാണ്. സമൂഹ വ്യാപനമുണ്ടായാൽ അത്രയും രോഗികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ് ആരോഗ്യരംഗത്തെ ഇപ്പോൾ ആശങ്കയിലാക്കുന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും. അവശ്യ സർവ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.
Post Your Comments