ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ രീതി മാറുകയാണ്. ആരോഗ്യ മന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കാര്യങ്ങള്‍ വിശദീകരിച്ചിരുന്ന സാഹചര്യങ്ങള്‍ മാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ഏറ്റെടുത്തു തുടങ്ങി.രാജ്യത്തെ കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം അതിശക്തമായ ഇടപെടലുകളിലേക്ക് കടന്നത്. രാജ്യത്തെ അവസ്ഥ കൈവിട്ടു പോയാല്‍ ഇടപെടാന്‍ സൈന്യവും സജ്ജമാണ്. സൈനിക മേധാവിമാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ഇന്നലെ സംസ്ഥാന ഡിജിപിമാരുമായി വീഡിയോകോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് കേന്ദ്ര നിര്‍ദേശം ലഭിച്ചു. വിവിധ സംസ്ഥാനങ്ങള്‍ ഇതിനനുസരിച്ചുള്ള അറസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 21 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.
Leave a Comment