Latest NewsNewsSaudi ArabiaGulf

കൊറോണ : സൗദി അറേബ്യയില്‍ ആദ്യ മരണം; 207 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

റിയാദ്• കൊറോണ വൈറസ് മൂലമുള്ള സൗദി അറേബ്യയിലെ ആദ്യമരണം രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദേലാലി ചൊവ്വാഴ്ച അറിയിച്ചു. 51 കാരനായ അഫ്ഗാനിയാണ് മരിച്ചത്.

മദീന നഗരത്തിലെ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചയുടനെ ഇയാളുടെ ആരോഗ്യം പെട്ടെന്ന് വഷളായതായും തിങ്കളാഴ്ച രാത്രി അദ്ദേഹം മരിച്ചുവെന്നും അബ്ദേലാലി പറഞ്ഞു.

അതേസമയം, ചൊവ്വാഴ്ച 205 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ്19 പോസിറ്റീവ് കേസുകളുടെ എണ്ണം 767 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button