
കോട്ടയം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശികളായ വയോധിക ദമ്പതികളുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇറ്റലിയിൽ നിന്നു വന്ന പത്തനംതിട്ട സ്വദേശിയുടെ മാതാപിതാക്കളാണ് ഇവർ. അഞ്ച് ദിവസം ഇടവിട്ട് മൂന്ന് തവണ സാംപിൾ പരിശോധിച്ചിട്ടും ഫലം പോസിറ്റീവ് ആണെന്ന് തന്നെയാണ് കാണിക്കുന്നത്. രാത്രി ഇവർക്കു മാസ്ക് വെന്റിലേഷൻ നൽകുന്നുണ്ട്. ഇവരുടെ ബന്ധുക്കളായ ചെങ്ങളം സ്വദേശികളുടെ പരിശോധനാഫലവും പോസിറ്റീവ് തന്നെയാണ്.
Read also: 21 ദിവസം ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്; കൈ കൂപ്പി അപേക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി
അതേസമയം കോവിഡ് രോഗബാധ സംശയിച്ച് ഇന്നലെ ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരുടെ സാംപിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. 87 പേർക്കു കൂടി വീട്ടിൽ നിരീക്ഷണം നിർദേശിച്ചു. ഇതോടെ വീട്ടിൽ കഴിയുന്നവരുടെ എണ്ണം 2503 ആയി.
Post Your Comments