KeralaLatest NewsNews

ലോക്ക് ഡൗൺ: ലഭ്യമാകുന്ന അവശ്യ സാധനങ്ങളും സേവനങ്ങളും ഇവയാണ്

തിരുവനന്തപുരം•കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസേവനങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി.

പലചരക്ക് സാധനങ്ങൾ, പാനീയങ്ങൾ, ഫലങ്ങൾ, പച്ചക്കറികൾ, കുടിവെള്ളം, ഭക്ഷ്യസംസ്‌കരണശാലകൾ, പെട്രോള്‍, സി. എൻ. ജി, ഡീസൽ പമ്പുകൾ, പാൽ സംസ്‌കരണ കേന്ദ്രങ്ങൾ, ഡെയ്‌റി യൂണിറ്റുകൾ, ഗാർഹിക – വാണിജ്യ എൽ. പി. ജി വിതരണം, മെഡിക്കൽ സ്‌റ്റോറുകൾ വഴിയുള്ള മരുന്നുകളും മറ്റു ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും, ആരോഗ്യ സേവനം, മെഡിക്കൽ ആരോഗ്യ ഉപകരണങ്ങളുടെ ഉത്പാദനം, ആശയവിനിമയം ഉറപ്പുവരുത്തുന്നതിനുള്ള ടെലികോം കമ്പനികൾ അവരുടെ ഏജൻസികൾ, ബാങ്കുകളും എ. ടി. എമ്മുകളും, നെല്ല്, ഗോതമ്പ്, അരി എന്നിവയുടെ കയറ്റിറക്ക്, മെതിയന്ത്രത്തിന്റെ ഉപയോഗം, ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ വസ്തുക്കളുടെയും മറ്റു സേവനങ്ങളുടെയും നീക്കം, ജില്ലാ മജിസ്‌ട്രേറ്റുമാർ നിശ്ചയിക്കുന്ന മറ്റു അവശ്യ സാധനങ്ങൾ, കാലിത്തീറ്റ വിതരണം, ഐ. ടി, നെറ്റ്‌വർക്കിംഗ്, യു. പി. എസ്. ഉൾപ്പെടെയുള്ള ഐ. ടി അനുബന്ധ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന, ഐ. ടി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള, ഐ. ടി കമ്പനികൾ, ഭക്ഷ്യഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഹോം ഡെലിവറി നടത്തുന്ന സംവിധാനങ്ങൾ എന്നിവയെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button