USALatest NewsNews

കോവിഡിൽ പിടിച്ച് നില്‍കാനാകാതെ അമേരിക്ക; അറുന്നൂറിലെ പേര്‍ രോഗം ബാധിച്ച് മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിൽ കോവിഡ് വ്യാപനം തുടരുകയാണ്. അറുന്നൂറിലെ പേര്‍ ആണ് രോഗം ബാധിച്ച് മരിച്ചത്. ഒറ്റ ദിവസത്തിനിടെ അമേരിക്കയില്‍ കൊറോണ രോഗികകളുടെ എണ്ണം പതിനായിരത്തിലധികം ആയി. കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു. അതിനിടെ അമേരിക്കയെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

കോവിഡ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.

ALSO READ: ‘പഞ്ചാബ് മുഖ്യമന്ത്രി ഉദ്ദേശിച്ച ബിവറേജസ് കേരളത്തിലെ അർത്ഥത്തിലുള്ള മദ്യവില്പന അല്ല’; മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിവുകളുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ

ഇറ്റലിയില്‍ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. സ്‌പെയിനില്‍ 539 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലന്‍ഡും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയില്‍ രോഗം വ്യാപിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button