Latest NewsKeralaNews

നിരീക്ഷണത്തിലുള്ളവർ ആവശ്യപ്പെട്ടത് കുഴിമന്തിയും കിലോക്കണക്കിന് പാൽപ്പൊടിയും തേയിലയും; അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകണമെന്ന നിർദേശം ദുരുപയോഗം ചെയ്യുന്നു

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകണമെന്ന സർക്കാർ നിർദേശം ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തൽ. രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന ഒരാൾ ആവശ്യപ്പെട്ടത് കിലോകണക്കിന് പാൽപ്പൊടിയും തേയിലയും ആണ്. സാധനങ്ങൾ വാങ്ങി ആവശ്യക്കാരന്റെ വീട്ടിലെത്തിയ കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ രണ്ടു നില വീടും മുന്നിലൊരു ആഡംബര കാറും കണ്ട് അമ്പരന്നു. കുടുംബത്തിൽ അംഗങ്ങൾ കുറവാണെങ്കിലും അനാവശ്യമായി പലവ്യഞ്ജനം ഉൾപ്പെടെയുള്ള സാധനങ്ങൾ പലരും ആവശ്യപ്പെടുന്നുണ്ടെന്നും പരാതി ഉണ്ട്.

Read also:കറങ്ങി നടന്നത് 20 കിലോമീറ്ററോളം; പോലീസ് ചോദ്യം ചെയ്‌തപ്പോൾ അരി വാങ്ങാനാണെന്ന് മറുപടി; ലോക്ക് ഡൗണ്‍ കാണാനായി വെറുതെ കറങ്ങിനടക്കുന്ന ആളുകൾക്കെതിരെ നടപടി

പ്രത്യേക കമ്പനിയുടെ കറി പൗഡർ മുതൽ കുഴിമന്തി വരെ ആവശ്യപ്പെട്ട കേസുകളും ഉണ്ട്. അതിനാൽ, സാമ്പത്തിക സ്ഥിതി മോശമായവർക്കു മാത്രം സൗജന്യമായി സാധനങ്ങൾ എത്തിക്കാനും അല്ലാത്തവരിൽ നിന്നു സാധനത്തിന്റെ വില ഈടാക്കാനും ആരോഗ്യ വിഭാഗം ജീവനക്കാർക്ക് കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button