ന്യൂഡൽഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ സമൂഹത്തിന് സഹായവുമായി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. വെന്റിലേറ്റർ നിർമ്മാണത്തിന് തന്റെ നിർമ്മാണ യൂണിറ്റുകളെ സജ്ജമാക്കി തുടങ്ങിയതായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. കൂടാതെ കൊവിഡ് കെയർ സെന്ററുകൾക്കായി മഹീന്ദ്രയുടെ അവധിക്കാല റിസോർട്ടുകൾ വിട്ടു നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവം ഉണ്ടാകും. ഈ സാഹചര്യത്തിൽ ഞങ്ങളുടെ നിർമ്മാണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യത്തിന് വെന്റിലേറ്ററുകൾ നിർമിക്കാൻ ശ്രമിക്കും. മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയാറാണെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Going by various reports from epidemiologists, it is highly likely that India is already in Stage 3 of transmission.
—Cases could rise exponentially with millions of casualties, putting a huge strain on medical infrastructure (1/5)
— anand mahindra (@anandmahindra) March 22, 2020
Post Your Comments