KeralaLatest NewsNews

മുഖ്യമന്ത്രി മദ്യവിൽപ്പനക്കാരനായി അധപതിക്കരുത്: പ്രഫുൽ കൃഷ്ണൻ

കോഴിക്കോട്•കേരള മുഖ്യമന്ത്രി മദ്യവിൽപ്പനക്കാരനായി അധപതിക്കരുതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തിയ ബീവറേജ് ഉപരോധം കോഴിക്കോട് പാവമണി റോഡിലെ ബീവറേജിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസാധാരണ സ്ഥിതിയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പോലും ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചിടില്ല എന്ന സർക്കാർ തീരുമാനം അത്യന്തം പ്രതിഷേധാർഹമാണ്.

കേരളവും മറ്റു പല സംസ്ഥാനങ്ങളും ലോക് ഡൗൺപ്രഖ്യാപിച്ച് കോവിഡ് 19 ന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കാതിരിക്കാൻ രാജ്യം വൻ പ്രതിരോധം തീർക്കുമ്പോൾ സംസ്ഥാനത്തെ ബീവറേജ് ഔട്ട്ലറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്താത്ത നടപടി ആത്മഹത്യാപരമാണെന്നും പ്രഫുൽ പറഞ്ഞു.

ഈ പ്രതിസന്ധിയിലും ഷാപ്പ് ലേലങ്ങളിലും മദ്യ വരുമാനത്തിലും മാത്രമാണ് സർക്കാറിന്റെ ശ്രദ്ധയെന്നും കൂട്ടിച്ചേർത്തു. കോവിഡ് 19 കർശ്ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ച് പ്രതീകാത്മക പ്രതിഷേധമാണ് യുവമോർച്ച സംഘടിപ്പിച്ചത്. പരിപാടിക്ക് ലിബിൻ ഭാസ്കർ, വിനീഷ് നെല്ലിക്കോട്, വിഷ്ണു, സ്വരൂപ് തുടങ്ങിയവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button