കടുത്ത വേനല്‍ സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ചുതുടങ്ങിയിരിക്കുന്നു. ഇത്തവണത്തെ വേനല്‍ രൂക്ഷമാകാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നുമുണ്ട്. കഴിഞ്ഞ വേനല്‍ക്കാലയളവില്‍ കേരളത്തില്‍ ഏഴ് സൂര്യാഘത മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തവണ ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പതിവിലും നേരത്തെ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞെങ്കിലും അത് എത്രത്തോളം ജനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്ന് നിശ്ചയിക്കുക പ്രയാസം. ഉദാഹരണത്തിന് ആദ്യഘട്ട നടപടി എന്ന നിലയില്‍ തൊഴില്‍ വകുപ്പ് എല്ലാ തൊഴില്‍ ദായകര്‍ക്കും പകല്‍ ജോലി സമയത്ത് നടപ്പില്‍വരുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികളെക്കൊണ്ട് വെയിലത്ത് പണിയെടുപ്പിക്കരുത് എന്നായിരുന്നു. ഒപ്പം കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തൊഴിലിടങ്ങളില്‍ തൊഴില്‍ ദായകര്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും തൊഴിലാളികളെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് നിയോഗിക്കുന്ന കമ്ബനികളുടെ നടപടി പൊതുസമൂഹത്തില്‍ വളരെ അസ്വാരസ്യം സൃഷ്ടിച്ചിരിക്കുകയാണ്.
.
Post Your Comments