ദില്ലി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. ഹിന്ദുവായോ മുസ്ലീമായോ അല്ല, മനുഷ്യനായി ചിന്തിക്കേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക, അതിന് വേണ്ടി ഫണ്ടുകള്‍ സമാഹരിക്കുക. അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവയ്ക്കരുതെന്നും അക്തര്‍ പറയുന്നു.
അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നത് ശരിയായ നടപടിയല്ല. ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയന്നും സ്റ്റോറുകള്‍ എല്ലാം ശൂന്യമാണ്. മൂന്ന് മാസത്തിന് ശേഷം നിങ്ങള്‍ ജീവിച്ചിരിക്കുമെന്ന് എന്താണുറപ്പെന്നും ദിവസവേതനക്കാര്‍ അവരുടെ കുടുംബത്തെ എങ്ങനെ പോറ്റുമെന്നും അത്തരം ആളുകളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു.
ഹിന്ദുവായോ മുസ്ലീമായോ അല്ല, മനുഷ്യനായി ചിന്തിക്കേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക, അതിന് വേണ്ടി ഫണ്ടുകള്‍ സമാഹരിക്കുക. അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവയ്ക്കരുത്.’ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ സമ്പന്നര്‍ക്ക് എളുപ്പം സാധിക്കുമെന്നും, അതേ സമയം ദരിദ്രര്‍ എന്തുചെയ്യും – അക്തര്‍ ചോദിക്കുന്നു
Post Your Comments