ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ തീവ്രവാദികളുടെ ക്യാമ്പ് തകര്‍ത്തു . തീവ്രവാദികള്‍ പിടിയില്‍ . ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് സോപോറില്‍ പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകര സംഘടനയുടെ ക്യാമ്പാണ് ജമ്മു കശ്മീര്‍ പോലീസ് തകര്‍ത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാല് ഭീകരരെ പോലീസ് പിടികൂടി. അഹ്തിഷാം ഫാറൂഖ് മാലിക്, ഷഫ്കത്ത് അലി ടാഗൂ, മുസൈബ് ഹസ്സന്‍ ഭട്ട്, നിസാര്‍ അഹ്മദ് ഗണായ് എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും തോക്കും ബോംബുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സോപോറിലെ ജില്ലാ ആശുപത്രിയിലേക്ക് വന്‍ തോതില്‍ ആയുധ ശേഖരം എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സോപോറില്‍ പരിശോധന നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
ആറ് എകെ 47 തോക്കുകള്‍, 100 ഗ്രനേഡുകള്‍, പിസ്റ്റലുകള്‍, മാഗസീനുകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. പിടികൂടിയ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാക് ചാര സംഘടനയായ ഐഎസ്ഐയെ സഹായിക്കാന്‍ ലെഷ്‌കര്‍ ഇ തൊയ്ബ രൂപീകരിച്ച പുതിയ സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments