Latest NewsNewsOmanGulf

മ​ല​വെ​ള്ള​പാ​ച്ചി​ൽ മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ വാഹനം ഒഴുക്കിൽപ്പെട്ടു : പ്രവാസി മലയാളികളെ കാണാതായി

മസ്‌ക്കറ്റ് : പ്രവാസി മലയാളികളെ കാണാതായി. ഒ​മാ​നി​ലെ ഇ​ബ്രി​യി​ൽ മ​ല​വെ​ള്ള​പാ​ച്ച​ലി​ൽ കു​ടു​ങ്ങി ക​ണ്ണൂ​ർ സ്വ​ദേ​ശി വി​ജീ​ഷ്, കൊ​ല്ലം സ്വ​ദേ​ശി സു​ജി​ത് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. മ​ല​വെ​ള്ള​പാ​ച്ചി​ൽ മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വ​രു​ടെ വാ​ഹ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഇറ്റലിയിലെ മലയാളികള്‍

ഒ​മാ​ൻ തീ​ര​ത്ത് രൂ​പ​പ്പെ​ട്ട അ​ൽ​റ​ഹ്മ ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു ഇ​ബ്രി മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യാണ് പെയ്തത്. നാളെയും കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ് നൽകി.അല്‍ റഹ്മ ‘ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് മഴ പെയ്യുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button