ആലുവ: ഭാര്യയെയും മൂന്നു പെണ്മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്മാട് ചാലക്കല്‍ പാലത്തിങ്കല്‍ വീട്ടില്‍ സുലൈമാന്‍ എന്ന വിളിക്കുന്ന സുശീലനെ (48) യാണ് ആലുവ പോലീസ് അറസ്റ്റു ചെയ്തത്.
സെക്ഷന്‍ 498 എ, 323, 506 (11), 294 ബി വകുപ്പുകള്‍ പ്രകാരമാണു പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ ഭാര്യ റൈനയും മക്കളും ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഇന്നലെ രാവിലെ 11ഓടെയാണ് എസ്ഐ ആര്. വിനോദിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിക്ക് ആലുവ മജിസ്ട്രേറ്റ് കോടതി രണ്ട് ജാമ്യം നല്കി.സൗദിയിലായിരുന്ന പ്രതി മാര്‍ച്ച് മൂന്നിനാണു നാട്ടിലെത്തിയത്. മതം മാറണമെന്നാവശ്യപ്പെട്ടു പ്രതി ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന മറ്റു ദൈവങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ എതിര്‍ത്ത ഭാര്യയെയും മക്കളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വാക്കത്തിയുമായി ഓടിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
ഇയാളുടെ കൂടെ ഗൾഫിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മതം മാറുകയും സ്വന്തം കുടുംബത്തെ മതം മാറ്റുകയും ചെയ്തിരുന്നു എന്നും സുശീലന്റെ കുടുംബം മാത്രമാണ് ഇതിനെ എതിർത്തതെന്നും പറഞ്ഞായിരുന്നു ഇയാളുടെ മർദ്ദനം. മർദ്ദനം പതിവായതോടെ കരച്ചില്‍കേട്ട് എത്തിയ അയല്‍ക്കാരാണ് ഇവരെ പ്രതിയില്‍നിന്നു രക്ഷപ്പെടുത്തിയത്. ഭീഷണി സഹിക്കാതായതോടെയാണ് റൈന പോലീസിൽ പരാതി നൽകിയത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധം ഉണ്ടായിരുന്നു. സംവിധായകൻ അലി അക്ബർ ഒക്കെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments