Latest NewsKeralaNews

കോവിഡ്-19 : ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കൊച്ചി: കോവിഡ്19 പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ഫെഡറല്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം മാറ്റി. മാര്‍ച്ച് 27 വരെ എല്ലാ ബ്രാഞ്ചുകളും രാവിലെ 10 മണി മുതല്‍ രണ്ടു മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക. തെലങ്കാനയിലെ ബ്രാഞ്ചുകള്‍ രാവിലെ 10.30 മുതല്‍ 2.30 വരെയും പ്രവര്‍ത്തിക്കും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ നിര്‍ദേശ പ്രകാരം പണ നിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിങ്, റെമിറ്റന്‍സ്, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നീ അത്യാവശ്യ ഇടപാടുകള്‍ മാത്രമെ ഈ ദിവസങ്ങളില്‍ ബാങ്ക് ശാഖകളില്‍ ലഭ്യമാകൂവെന്നും വൈസ് പ്രസിഡന്റ് ആനന്ദ് ചുഗ് അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധി ഒരു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും മുഴുസമയവും ലഭ്യമായിരിക്കുമെന്നും ഫെഡറല്‍ ബാങ്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button