തിരുവനന്തപുരം•കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കരമന കാലടി, ഇളംതെങ്ങ് രജനി നിവാസില്‍ രഞ്ജിത്ത്(38) ആണ് പിടിയിലായത്. തന്റെ അമല്‍ ജ്യോതി രഞ്ജിത്ത് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയാണ് വ്യാജ പ്രചാരണം നടത്തിയത്.
വിവരം അറിഞ്ഞ ഫോര്‍ട്ട് പോലിസ് ഞായറാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments