ദുബായ് : യുഎഇയില്‍ കോവിഡ്-19 പടരുന്നു. പുതുതായി 45 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഒരു ദിവസം ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. ഇതോടെ യുഎഇയിലെ ആകെ രോഗികളുടെ എണ്ണം 198 ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ, ഇംഗ്ലണ്ട്, കാനഡ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാഖ്, കുവൈത്ത്, ഇറ്റലി, പെറു, ഇത്യോപ്യ, ലബനന്‍, സൊമാലിയ, ഈജിപ്ത് എന്നീ രാജ്യക്കാര്‍ക്കാണ് രോഗബാധയെന്ന് ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ.ഫരീദ അല്‍ ഹുസൈനി പറഞ്ഞു.
രാജ്യത്തിന് പുറത്തുള്ള ഒരു രോഗിയില്‍ നിന്നാണ് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ യുഎഇയിലെ 17 പേര്‍ക്ക് രോഗം ബാധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇയാള്‍ ക്വാറന്റീനില്‍ കഴിയാത്തതാണ് പ്രശ്‌നമായത്.
Post Your Comments