തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളു. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കടകളിൽ ചെല്ലുന്നവരും ശാരീരിക അകലം പാലിക്കണം. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ മാത്രമേ തുറക്കാവൂവെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ആരാധനാലയങ്ങളിലും ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാന അതിർത്തികൾ അടച്ചിടും. പെട്രോൾ പമ്പ്, ആശുപത്രി എന്നിവ ഉണ്ടാകും.
Post Your Comments