Latest NewsKeralaNews

ജനതാ കർഫ്യൂവിന്റെ വിജയം ഐക്യത്തിന്റെ തെളിവ്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം•കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ രാജ്യം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതാ കർഫ്യൂ ആചരിച്ച എല്ലാ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ രാജ്യത്തെ ജനങ്ങൾ ഐക്യത്തോടെ നിൽക്കുന്നതിന്റെ തെളിവാണ് ജനതാ കർഫ്യൂവിന്റെ വിജയമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണം. വരും ദിവസങ്ങൾ കൂടുതൽ നിർണ്ണായകമാണ്. വൈറസിനെതിരായ ഈ യുദ്ധത്തിൽ ഓരോ പൗരനും ഓരോ സൈനിക നാകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നാമൊരുത്തരും വിചാരിച്ചാൽ മാത്രമേ ഈ ദുരന്തത്തിൽ നിന്ന് കരകയറാനാകൂ. കൂടുതൽ നിയന്ത്രണങ്ങളിൽ ജനങ്ങൾ ആശങ്കപ്പെടരുത്. നിയന്ത്രണങ്ങൾ നമ്മുടെ രക്ഷയ്ക്കു വേണ്ടിയാണ്. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button