തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. അവശ്യസര്‍വീസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാന്‍ പോകുന്നുവെന്ന് വാര്‍ത്ത പരന്നത് ഏറെ ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ ജില്ലകള്‍ അടച്ചിടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Post Your Comments