Latest NewsKeralaNews

ജനതാ കർഫ്യൂ: വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌; പൊലീസ് പറഞ്ഞത്

തിരുവനന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ജനതാ കര്‍ഫ്യൂവിന് നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പമ്പുകള്‍ അടച്ചിടുമെന്നും തുടങ്ങി പലവിധ വ്യാജസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

ALSO READ: കൊറോണ ഭീതി: പ്രത്യേക വായ്‌പ ലഭ്യമാക്കുന്ന കാര്യത്തിൽ പുതിയ തീരുമാനവുമായി എസ്.ബി.ഐ

കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങള്‍ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന്റെ മറവില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button