![ACCIDENT IMAGE](/wp-content/uploads/2020/02/ACCIDENT-IMAGE.jpg)
മലപ്പുറം: ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിനിടെ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. എടപ്പാളില്‍ ബൈക്ക് ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ചാണ് യുവാവ് മരിച്ചത്. അയിലക്കാട് തണ്ടേംപറമ്പില്‍ വൈശാഖാണ് മരിച്ചത്. വൈശാഖിനൊപ്പം സൃഹൃത്തായ വിഷ്ണുവും ബൈക്കിലുണ്ടായിരുന്നു. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments