ന്യൂ ഡൽഹി : കോവിഡ്-19 വൈറസിനു തടയിടാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യൻ റയിൽവെ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഈ മാസം 31വരെ ട്രെയിൻ സര്‍വ്വീസുകൾ പൂര്‍ണ്ണമായും നിര്‍ത്തിവക്കാൻ തീരുമാനിച്ചു. മാര്‍ച്ച് 13, 16 തീയതികളില്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത 12 യാത്രക്കാര്‍ക്ക് പിന്നീട് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. പാസഞ്ചർ ട്രെയിനുകൾ നിർത്തി വച്ചു. സബര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അവശ്യ സര്‍വ്വീസുകൾ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. ചരക്ക് തീവണ്ടികള്‍ മുടക്കമില്ലാതെ ഓടും. യാത്രക്കാരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഒഴിപ്പിക്കും.
മാര്‍ച്ച് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിന്‍ സര്‍വീസ് പാടില്ലെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് നീട്ടണമോ എന്ന് തീരുമാനിക്കാന്‍ ബുധനാഴ്ച റെയില്‍വേ ബോര്‍ഡ് യോഗം ചേരുമെന്നു അധികൃതർ അറിയിച്ചു.
Post Your Comments