Latest NewsIndia

ഛത്തീസ്ഗഡില്‍ ​മാവോയിസ്റ്റ് ആക്രമണത്തിൽ 17 ജവാന്‍മാര്‍ക്ക് വീരമൃത്യു; എ.കെ 47 അടക്കം നിരവധി ആയുധങ്ങള്‍ നഷ്ടപ്പെട്ടു

ഏറ്റുമുട്ടലിന് ശേഷം കാണാതായ ജവാന്‍മാരുടെ മൃത​ദേഹങ്ങളാണ് കണ്ടെടുത്തത്.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 17 ജവാന്‍മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. 10 എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ 15 ഓട്ടോമാറ്റിക് റൈഫിളുകള്‍ കാണാതായിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു. സുഖ്മയിലെ മിന്‍പാ വനമേഖലയില്‍ നിന്ന് 17 ജവാന്‍മാരുടെ മൃതദേഹം കണ്ടെടുത്തു. ഏറ്റുമുട്ടലിന് ശേഷം കാണാതായ ജവാന്‍മാരുടെ മൃത​ദേഹങ്ങളാണ് കണ്ടെടുത്തത്.

ഏറ്റുമുട്ടലില്‍ പരുക്കേറ്റ 14 ജവാന്‍മാരെ സൈനിക ആശുപത്രയില്‍ എത്തിച്ചിട്ടുണ്ട്.17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഛത്തീഗസ്ഗഡ് പോലീസ് ഡി.ജി.പി ഡി.എം അശ്വതി സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം തുടങ്ങിയത്. കൊരാജ്ഗുഡ ഹില്‍സിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ ഒന്നി​ലേറെ തവണ ആക്രമിച്ചതായും ഛത്തീസ്ഗഡ് പോലീസ് വ്യക്തമാക്കി.സി.പി.ഐ മാവോയിസ്റ്റിന്റെ ഒന്നാം ബറ്റാലിയനുമായാണ്‌ഏറ്റുമുട്ടല്‍ നടന്നതെന്ന് ഛത്തീസ്ഗഡ് ​പോലീസ് വ്യക്തമാക്കി.

മാണ്ഡവി ഹിദ്മ നേതൃത്വം നല്‍കിയ സംഘത്തില്‍ മുന്നോറോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. 150 സുരക്ഷാ ഭടന്‍മാര്‍ അടങ്ങുന്ന ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യന്‍ ടാസ്ക് ​ഫോഴ്സ്, കോബ്ര എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് മാവോയിസ്റ്റ് വേട്ട തുടങ്ങിയത്. 2017 ഏപ്രില്‍ 24ന് സുഖ്മയില്‍ തന്നെ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഏറ്റവും കൂടുതല്‍ സുരക്ഷാ ഭടന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആക്രമണമാണ് ഇന്ന് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button