Latest NewsNewsIndia

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രനിര്‍ദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അത്യാവശ്യ ജോലികള്‍ ചെയ്യുന്നതിനു മാത്രമായി ജീവനക്കാരുടെ എണ്ണം ചുരുക്കാനാണ് നിര്‍ദേശം. മാര്‍ച്ച് 23മുതല്‍ 31 വരെയാണ് ഈ ക്രമീകരണം. ഇതു സംബന്ധിച്ച് പേഴ്സണല്‍ മന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

എല്ലാ വിഭാഗത്തിലെയും അവശ്യ സേവനങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇവരെ മാത്രം ഈ കാലയളവില്‍ ജോലിക്ക് നിയോഗിക്കാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ല.

ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും അവശ്യ മേഖലയില്‍ മാത്രമാക്കി ചുരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്ന ജീവനക്കാര്‍ ഏതുസമയത്തും ഫോണില്‍ ലഭ്യമാകണമെന്നും ആവശ്യമെങ്കില്‍ ഓഫീസിലെത്താന്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button