അഞ്ചൽ•ജോലി ചെയ്യുന്ന സ്ഥാപനത്തിനിട്ടൊരു പണി കൊടുക്കാൻ ഫേസ്ബുക് പോസ്റ്റിട്ട ബിവറേജസ് ജീവനക്കാരന്റെ പണി തെറിച്ചു. ഏരൂർ ഗ്രാമ പഞ്ചായത്തിലെ വിളക്കുപാറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ഷോപ്പിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനായ നെട്ടയം സ്വദേശി സുജിയെയാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്.
കഴിഞ്ഞ ആഴ്ചയാണ് കൊറോണ പടരുന്ന സമയത്ത് സർക്കാരിന് കച്ചവട കണ്ണാണെന്നും ബിവറേജസ് മദ്യ ഷോപ്പുകൾ അടച്ചു പൂട്ടണമെന്നും കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ സുജി എഫ്.ബി പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.ഇത് ശ്രദ്ധയിൽ പെട്ട കോർപ്പറേഷൻ മേലുദ്യോഗസ്ഥരാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിച്ചതിനു സജിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
Post Your Comments