കൊച്ചി : കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് എതിരെ നടൻ സലീം കുമാർ രംഗത്ത്. ജനതാ കര്‍ഫ്യു സംബന്ധിച്ച് ഒരുപാട് ട്രോളുകള്‍ വന്നു. അതില്‍ കൂടുതലും എന്റെ മുഖം വെച്ചുള്ള ട്രോളുകളാണ്. അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നും, എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ടെന്നും സലീം കുമാർ പറയുന്നു.
Also read : സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം: മൂന്ന് പേര്‍ക്കെതിരെ കേസ്
കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നതുവരേയുള്ളൂ. അഞ്ച് മണിക്ക് പാത്രം കൊണ്ട് മുട്ടുന്നതിനെ വിമര്‍ശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു, നമുക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കുന്നതില്‍ എന്താണ് തെറ്റെന്നു സലീം കുമാർ ചോദിക്കുന്നു. കൊറോണ വൈറസ് തീർത്ത അന്ധകാരത്തിലൂടെയാണ് ഇനി നാം മുന്നോട്ടു നടക്കേണ്ടതു, അവിടെ നമുക്കു കൂട്ടായി ജാതിയോ മതമോ രാഷ്ട്രീയമോ അല്ല. സർക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നൽകുന്ന ചെറുതിരിവെട്ടമാണുള്ളത്. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകൾ നമുക്ക് ഊരി വയ്ക്കാം. അതു ധരിക്കാൻ ഇനിയും സമയമുണ്ടെന്നു സലീം കുമാർ പറഞ്ഞു.
Post Your Comments