Latest NewsNewsGulfOman

ന്യൂന മർദ്ദം : ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്. അൽ റഹ്‍മ’ ന്യൂന മർദ്ദത്തിന്‍റെ ഫലമായി ശനിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ മഴ തുടരുമെന്നും, മസ്കറ്റ് അടക്കം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Also read : കോവിഡ്19; ക്വാ​റന്‍റൈന്‍ ലംഘിച്ച് ജോ​ഗിം​ഗിന് പോയ യുവതിയെ നാ​ടു​ക​ട​ത്തി ചൈ​ന

ശക്തമായ കാറ്റോടും ഇടിമിന്നലോടുകൂടിയുള്ള മഴ പ്രതീക്ഷിക്കാം. മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കറ്റ്, തെക്ക്-വടക്കൻ ശർഖിയ മേഖലകളിലെല്ലാം മഴ പെയ്യാൻ സാധ്യതയുണ്ട്.  മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും മങ്ങിയ കാലാവസ്ഥ അനുഭവപ്പെടും. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button