ഹോങ്കോംഗ്: ക്വാറന്റൈന് ലംഘിച്ച് ജോഗിംഗിന് പോയ യുവതിയെ നാടുകടത്താന്‍ ഉത്തരവിട്ട് ചൈന. ഓസ്ട്രേലിയന്‍ യുവതിക്കെതിരെയാണ് നടപടി. ഈ മാസം പതിനാലിനാണ് വിദേശത്തുനിന്ന് യുവതി ചൈനയില്‍ എത്തിയത്. തിരികെ അപ്പാര്‍ട്മെന്റിലെത്തിയ യുവതി ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കേറുകയായിരുന്നു. എനിക്ക് ഓടണം. വ്യായാമം ചെയ്യണം. രോഗം ബാധിച്ചാല്‍ എന്നെ ആരാണു നോക്കുക? നിങ്ങള്‍ വരുമോ? എന്നൊക്കെയാണ് യുവതിയുടെ ചോദ്യം. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
Read also: കൊവിഡ് 19 : ഗൾഫ് രാജ്യത്ത് രണ്ടു പേർ മരിച്ചു, വൈറസ് ബാധിച്ചുള്ള ആദ്യ മരണം
ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയറിനുവേണ്ടിയാണ് ഇവര്‍ ബെയ്ജിംഗില്‍ ജോലി ചെയ്തിരുന്നത്. ഇവരെ പിരിച്ചുവിട്ടതായി ബയര്‍ കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ വരെയുണ്ടായിരുന്ന യുവതിയുടെ വര്‍ക്ക് വീസ ചൈനീസ് ഇമിഗ്രേഷന്‍ പിന്‍വലിച്ചു. ചൈന വിടണമെന്നാണ് നിർദേശം.
This is how seriously China takes its coronavirus quarantine measures:
A Chinese Australian woman was fired from her job in Beijing and ordered to leave China after sparking outrage for breaking quarantine rules to go for a jog
Video of her quarrelling with a community worker: pic.twitter.com/aUmgaIjGVa
— Nectar Gan (@Nectar_Gan) March 20, 2020
Post Your Comments