Latest NewsNewsIndia

സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പം ; യുവാവിനെ മൂന്നംഗ സംഘം വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി : സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ വസ്തു കച്ചവടക്കാരനായ ഗൗരവ് യാദവിനെ (32)യാണ് ഗുരുഗ്രാം ഗഢി ഹര്‍സരൂവിലെ സ്‌കൂളിന് സമീപം റോഡില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഇയാളുടെ കാര്‍ പഞ്ചറാവുകയും തുടര്‍ന്ന് ടയര്‍ മാറ്റുന്നതിനിടെ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പോലീസ് പറഞ്ഞു. എട്ട് വെടിയുണ്ടകളാണ് ഗൗരവിന്റെ ശരീരത്തില്‍ നിന്നും എടുത്തത്.

ഇയാള്‍ക്ക് ഒരു സുഹൃത്തിന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തില്‍ പ്രകോപിതനായ സുഹൃത്തും കൂട്ടുകാരുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഗൗരവിന്റെ പിതാവും ഇതേ സംശയം ഉന്നയിച്ചു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നതെന്നും സെക്ടര്‍ 10 എ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ സഞ്ജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button