Latest NewsIndiaNews

ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; അയോധ്യയിലെ രാമനവമി ആഘോഷം നടത്തുന്ന കാര്യത്തിൽ തീരുമാനം പുറത്ത്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ അയോധ്യയിലെ രാമനവമി ആഘോഷം റദ്ദാക്കി. ഭക്തരോട് അയോധ്യയിലേക്ക് വരരുതെന്ന് രാം ജന്മഭൂമി ന്യാസ് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 33 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.

ഭക്തജനങ്ങള്‍ ആഘോഷങ്ങള്‍ക്ക് എത്തേണ്ടതില്ലെന്ന് ശ്രീരാമ ജന്മഭൂമി തിര്‍ഥ് ക്ഷേത്ര ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് പറഞ്ഞു. ഏപ്രില്‍ രണ്ടിന് നടക്കേണ്ടിയിരുന്ന രാമ നവമി മേളയും ഒഴിവാക്കി. ഒമ്പത് ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങള്‍ മാര്‍ച്ച് 25 മുതല്‍ ആരംഭിച്ച് ഏപ്രില്‍ രണ്ട് വരെ നീളുന്നതായിരുന്നു.

15 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷമാണ് അയോധ്യയിലെ നവരാത്രി. നേരത്തെ ആഘോഷങ്ങള്‍ മാറ്റിവെക്കില്ലെന്ന് രാം ജന്മഭൂമി ന്യാസ് അറിയിച്ചിരുന്നു. ആഘോഷങ്ങള്‍ നടത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button