Latest NewsNewsIndia

കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞത്

ന്യൂഡൽഹി: ലോകത്ത് കോവിഡ് 19 കൂടുതൽ നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിൽ അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രാധാനമന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലാണ് വ്യക്തമാക്കിയത്.

എല്ലാ മുഖ്യമന്ത്രിമാരും വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി കാര്യക്ഷമമായി പ്രവർത്തിക്കാൻ മുൻകൈ എടുക്കണമെന്നും ഇത് സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: കര്‍ണാടകയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ

മാത്രമല്ല, വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾക്ക് അധിക സമ്മർദം നൽകാതെ കൊവിഡ് ടെസ്റ്റുകൾക്ക് സ്വകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നതിനും ചികിത്സ തേടുന്നതിനുമുള്ള അനുമതി ഉണ്ടാകണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button